|    Apr 30 Sun, 2017 12:51 am
FLASH NEWS

2000 നോട്ടില്‍ മോദിയുടെ നിഴല്‍ച്ചിത്രമെന്ന്; പ്രതിഷേധവുമായി കോണ്‍ഗ്രസ്

Published : 19th November 2016 | Posted By: SMR

കണ്ണൂര്‍: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ ശേഷം പുറത്തിറക്കിയ പുതിയ 2000, 500 കറന്‍സികളില്‍ നരേന്ദ്ര മോദിയുടെ നിഴല്‍ച്ചിത്രം ഉണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. മോദി കീ നോട്ട് എന്ന ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് പുത്തന്‍ കറന്‍സിയിലെ മംഗള്‍യാന്റെ ചിത്രം സ്‌കാന്‍ ചെയ്താല്‍ നരേന്ദ്ര മോദി ജനങ്ങളോട് സംസാരിക്കുന്ന ചിത്രവും മറ്റും കാണാമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇത്തരത്തില്‍ രാജ്യത്തിന്റെ കറന്‍സിയെ മോദി അപമാനിച്ചെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലോകചരിത്രത്തില്‍ ഇത്തരത്തരം സംഭവം ഒരു രാജ്യത്തുമുണ്ടായിട്ടില്ല. നോട്ടിലൂടെ മോദിയുടെ വ്യക്തിത്വം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ചെയ്തതാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ഏകാധിപതി പോലും ഇത്തരത്തില്‍ നോട്ട് ഇറക്കിയിട്ടുണ്ടാവില്ല. കള്ളനോട്ട് മനസ്സിലാക്കാനുള്ള മാര്‍ഗം എന്ന പേരിലാണ് ആപ്ലിക്കേഷനില്‍ മോദിയുടെ നിഴല്‍ച്ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മോദി കീ നോട്ട് എന്ന ആപ്ലിക്കേഷനിലും വിവരിക്കുന്നുണ്ട്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തുകയും വേണം. ഇതേക്കുറിച്ച് മോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി പങ്കെടുത്തു.പുതിയ കറന്‍സികളില്‍ മോദിയുടെ നിഴല്‍ച്ചിത്രമുണ്ടെന്ന പ്രചാരണം ഉണ്ടായതോടെ കണ്ണൂര്‍ എസ്ബിഐ ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത് അല്‍പനേരം സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പ്രതിഷേധക്കാര്‍ പുതിയ കറന്‍സിയുടെ കോപ്പി കത്തിച്ചു. ഗാന്ധിജിയുടെ ചിത്രമുള്ള ഭാഗം ഒഴിവാക്കിയാണ് കത്തിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day