|    Aug 19 Sun, 2018 11:27 pm
FLASH NEWS

2000 നീതി സ്റ്റോറുകള്‍ പുതുതായി തുടങ്ങും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : 14th June 2017 | Posted By: fsq

 

വൈക്കം: സഹകരണ വകുപ്പ് 2000 നീതി സ്റ്റോറുകളും 1500 നീതി മെഡിക്കല്‍ ഷോപ്പുകളും കൂടി പുതുതായി തുടങ്ങുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൈക്കം താലൂക്ക് കോ ഓപറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം കൊച്ചുകവലയില്‍ തുടങ്ങിയ ഏഷ്യന്‍ പെയിന്റ്‌സ് ഷോറും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിയ പൊതുവിപണിയില്‍ നിന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്കു പരിഹാരം കാണുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എക്‌സ്. എംഎല്‍എ ആദ്യ വില്‍പ്പന നടത്തി. ബാങ്ക് പ്രസിഡന്റ് ടി സി വിനോദ്, എം ബിനോയ് കുമാര്‍, വി എ രമേഷ്, നിര്‍മലാ ഗോപി, ടി എന്‍ രമേശന്‍, വി വി പത്മനാഭന്‍, കെ ജോര്‍ജ് ഫിലിപ്പ്, എം ജി ജയന്‍, ഡോ. സി ആര്‍ വിനോദ് കുമാര്‍, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, വി വി സത്യന്‍, ഡി രഞ്ജിത്ത് കുമാര്‍, പി ശിവദാസ്, പി കെ ഹരിദാസ്, ടി ബി മോഹന്‍ദാസ്  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss