|    Jan 23 Mon, 2017 6:17 pm
FLASH NEWS

2000 കേന്ദ്രങ്ങളില്‍ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് സിപിഎം

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ‘നമുക്കു ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2000 കേന്ദ്രങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്രകളും, സംഗമങ്ങളും, പ്രഭാഷണങ്ങളും സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
24ന് ചട്ടമ്പിസ്വാമി ജയന്തി മുതല്‍ 28ന് അയ്യങ്കാളി ജയന്തിവരെയുള്ള ദിവസങ്ങളിലായിരിക്കും കാംപയിന്‍. ഓരോ ലോക്കല്‍ അടിസ്ഥാനത്തിലും വര്‍ഗബഹുജനസംഘടനകളുടെയും, സാംസ്‌കാരിക സ്ഥാപനങ്ങളുടെയും, വായനശാല, ഗ്രന്ഥശാലകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുക.ഇതിനായി ലോക്കല്‍ തലത്തില്‍ ബന്ധപ്പെട്ട എല്ലാവരും ഉള്‍ക്കൊള്ളുന്ന സംഘാടകസമിതി രൂപീകരിക്കും.
1916 ജൂലൈ 16ന് പുറത്തിറങ്ങിയ സ്വദേശാഭിമാനി പത്രത്തില്‍ ശ്രീനാരായണഗുരുവിന്റെ സന്ദേശം ഇന്നും പ്രസക്തമായി നില്‍ക്കുന്നു.
ഗുരുസന്ദേശങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുന്നവിധം ഈ പരിപാടി വന്‍ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക