|    Oct 28 Fri, 2016 9:36 pm
FLASH NEWS

200 വര്‍ഷത്തെ അനുഭവ പാരമ്പര്യവുമായി വീനര്‍ബെര്‍ഗര്‍ കേരളത്തിലേക്ക്

Published : 18th October 2016 | Posted By: SMR

കൊച്ചി: ചുടുകട്ട(ടെറാകോട്ട) നിര്‍മാണ രംഗത്ത് ലോകത്തും റൂഫ് ടൈല്‍ നിര്‍മാണ രംഗത്ത് യൂറോപ്പിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വീനര്‍ബെര്‍ഗര്‍ ഗ്രൂപ്പ് കേരളത്തിലേക്ക് ചുവടുവയ്ക്കുന്നു. കേരളത്തിലെ വീടുകള്‍ക്ക് അനുയോജ്യമായ റൂഫ് ടൈലുകളുമായാണ് വീനര്‍ബെര്‍ഗര്‍ എത്തുന്നത്. ചുമര്‍, മേല്‍ക്കൂര, കെട്ടിടങ്ങളുടെ മുന്‍വശം, ലാന്‍ഡ്‌സ്‌കേപ് എന്നിവയുടെ നിര്‍മാണത്തില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട രണ്ട് നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണ് വീനര്‍ബെര്‍ഗറിന്റെ വരവ്. മികവാര്‍ന്ന യൂറോപ്യന്‍ ഗുണനിലവാരവും മികച്ച സാങ്കേകതിക വിദ്യയും സമ്മേളിക്കുന്ന ഉല്‍പന്നങ്ങള്‍ കേരളത്തിലെത്തും. ശ്രദ്ധാപൂര്‍വം ശേഖരിക്കുന്ന കളിമണ്ണും മികച്ച രീതിയിലുള്ള മിക്‌സിങ്ങുമാണ് വീനര്‍ബെര്‍ഗറിന്റെ പ്രത്യേകത. കൊറാമിക് റൂഫിങ് ടൈലുകള്‍ക്ക് 30 വര്‍ഷത്തെ ഗാരന്റിയും ഉറപ്പുവരുത്തുന്നു.
പ്രകൃതിദത്തമായ കലര്‍പ്പില്ലാത്ത കളിമണ്ണ് ഉപയോഗിച്ചാണ് കൊറാമിക് റൂഫിങ് ടൈലുകളുടെ നിര്‍മാണം. ശുദ്ധമായ കളിമണ്ണുപയോഗിച്ച് ഉന്നത സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന റൂഫിങ് ടൈലുകള്‍ ആരോഗ്യകരവും സുഖകരവുമായ ജീവിത സാഹചര്യമാണ് ഒരുക്കുന്നത്. മലിനീകരണ സാധ്യതയില്ലാത്ത ചേരുവകളും ആരോഗ്യപ്രദമായ ജീവിതസാഹചര്യത്തിന് അനുയോജ്യമാകും.
ടൈലുകളുടെ ഭംഗിയോടെയുള്ള ഡിസൈനുകള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കൂടുതല്‍ സൗന്ദര്യവും അന്തസും പകരും. ആഗോളവല്‍കരണ ലോകത്ത് വ്യക്തികളുടെയും പ്രദേശികവുമായ അഭിരുചികള്‍ തിരിച്ചറിഞ്ഞാണ് കൊറാമിക് ടൈലുകളുടെ രൂപകല്‍പന. നിറത്തിലും ഡിസൈനിലും വ്യത്യസ്തമായ നൂറിലധികം മോഡലുകളാണ് ഒരുക്കിയിരിക്കുന്നത്. പരമ്പാരഗത ഡിസൈനുകളും മോഡേണ്‍ ഡിസൈനുകളും ലഭ്യമാണ്. പുതിയ ട്രെന്‍ഡുകള്‍ക്ക് ഉപയോഗപ്രദമായ ടൈലുകളും ശേഖരത്തിലുണ്ടാകും. ഏത് വിഭാഗത്തില്‍ നിന്നുള്ളവരുടെയും അഭിരുചികളെ തൃപ്തിപ്പെടുത്തുംവിധമുള്ള ടൈലുകള്‍ ലഭ്യമാണ്.
യൂറോപ്പില്‍ 200 വര്‍ഷമായി ആര്‍ജിച്ച വിശ്വാസവുമായാണ് കേരളമുള്‍പ്പടെ ദക്ഷിണേന്ത്യയിലേക്ക് കടന്നുവരുന്നതെന്ന് വീനര്‍ബെര്‍ഗര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ മൊനാഡ അപ്പയ്യ പറഞ്ഞു. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുക, പ്രകൃതിദത്ത വിഭവങ്ങള്‍ ഉറപ്പാക്കുക, പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ തങ്ങളുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day