|    Dec 6 Tue, 2016 11:31 am
FLASH NEWS

200 പായ്ക്കറ്റ് കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Published : 17th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ആവശ്യക്കാരെ കണ്ടെത്താന്‍ ബൈക്കില്‍ കഞ്ചാവ് പൊതികളുമായി കറങ്ങിയ യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്നു വില്‍പനയ്ക്ക് തയ്യാറാക്കിയ 200 പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. താഴെക്കോട് മഠതൊടി വീട്ടില്‍ സുരേഷ് (43), അങ്ങാടിപ്പുറം ചെരക്കാപറമ്പ് കല്ലന്‍ കുന്നന്‍ ഹാരിസ് (32) എന്നിവരെയാണു ബൈക്കുമായി പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി പ്രതീപിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യംവച്ച് കഞ്ചാവ് വിതരണ സംഘങ്ങള്‍ സജീവമായതായി ജില്ലാ എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിലാണ് ഇരുവരും പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ സംഘം രക്ഷപെടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എക്‌സൈസ് സംഘം പരാജയപെടുത്തി. പ്രിവന്റീവ് ഓഫിസര്‍ കെ വി സുഗന്ധ കുമാര്‍, വി ആര്‍ രാജേഷ് കുമാര്‍, സിവില്‍ ഓഫിസര്‍മാരായ ഷിബു പി ബഞ്ചമിന്‍, സായിറാം, ഷെരീഫ്, ശശീന്ദ്രന്‍ എന്നിവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day