|    Oct 23 Tue, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  page 9  >  

200 വര്‍ഷം മുമ്പ് മുങ്ങിയ കപ്പല്‍ കണ്ടെത്തി

Published : 20th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍നിന്നു ചരക്ക് കയറ്റിക്കൊണ്ടുപോകവേ ഒന്താരിയോ തടാകത്തില്‍ വച്ച് 200ലധികം വര്‍ഷങ്ങള്‍ക്കു മുമ്പു കാണാതായ ‘വാഷിങ്ടണ്‍’ എന്ന കപ്പല്‍ കണ്ടെത്തി. കൊടുങ്കാറ്റില്‍പെട്ട് കപ്പല്‍ മുങ്ങിപ്പോവുകയായിരുന്നു.
അമേരിക്കയില്‍ നിര്‍മിച്ച കാനഡയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ കപ്പല്‍ അവശിഷ്ടമാണ്. 1803ല്‍ കാണാതായ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഗ്രേറ്റ് ലേക്കില്‍ നിന്നാണ് കണ്ടെടുത്തത്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ മൂന്നംഗ ഗവേഷണ സംഘമാണ് കപ്പല്‍ കണ്ടെത്തിയതിനു പിന്നില്‍. 53 അടി നീളമുള്ള കപ്പല്‍ അപകടത്തില്‍ പെടുമ്പോള്‍ അഞ്ചു ജോലിക്കാരുമുണ്ടായിരുന്നു. 1798ല്‍ പെന്‍സില്‍വാനിയയിലാണ് ഈ കപ്പല്‍ നിര്‍മിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss