|    Nov 19 Sun, 2017 6:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

200 മീറ്റര്‍ : നികെര്‍കിനേക്കാള്‍ വേഗം ഗുലിയേവിക്ക്‌

Published : 12th August 2017 | Posted By: fsq

 

ലണ്ടന്‍: ലോക അത്‌ലറ്റിക്് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ തുര്‍ക്കിയുടെ റമീല്‍ ഗുലിയേവിക്ക് അട്ടിമറി ജയം. സ്വര്‍ണമെഡല്‍ പ്രതീഷയായിരുന്ന വാന്‍ നികെര്‍കിനെയും ഐസക് മകാവാലയെയും മറികടന്നാണ് ഗുലിയേവിന്റെ സ്വര്‍ണനേട്ടം. വാന്‍ നികെര്‍ക്ക് വെള്ളി സ്വന്തമാക്കിയപ്പോള്‍ ഹീറ്റ്‌സില്‍ ഒറ്റയ്ക്ക് മല്‍സരിച്ച്് യോഗ്യത നേടിയ മകാവാല ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ ജെറീം റിച്ചാര്‍ഡിനാണ് വെങ്കലം. 400 മീറ്റര്‍ സ്വര്‍ണ ജേതാവായ വാന്‍ നികെര്‍കും ഗുലിയേവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 20.09 സെക്കന്റില്‍ ഗുലിയേവ് ഫിനിഷ് ചെയ്തപ്പോള്‍ റിച്ചാര്‍ഡ്‌സും വാന്‍ നികെര്‍കും 20.11 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷില്‍ വാന്‍ നികെര്‍ക്ക് രണ്ടാമതെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക