|    Mar 26 Sun, 2017 3:15 am
FLASH NEWS

200 പുതിയ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും: മന്ത്രി കെ ടി ജലീല്‍

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്: സംസ്ഥാനത്ത് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി 200 പുതിയ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനോല്‍സവം ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് മിനിസ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം, കുടുംബശ്രീ ജില്ലാ വികസന മിഷന്‍ കൗണ്‍സലിംഗ് സെന്റര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, സഞ്ചരിക്കുന്ന വയോജന പരിപാലന കേന്ദ്രം, എസ്‌സി ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് എന്നിവയുടെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ (ബി ആര്‍ സി) ആണ് ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കും, ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്രിതല പഞ്ചായത്തുകളിലൂടെ നടന്നുവരികയാണ്. സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടാലേ സമത്വധിഷ്ഠിതമായ വികസനം സാധ്യമാവൂ.
കുട്ടികളും പ്രായം ചെന്നവരും വിരക്തി തോന്നി ജീവിതം അവസാനിപ്പിക്കുന്ന പ്രവണത ഇന്ന് കാണുന്നു. വിവാഹ മോചനങ്ങളും ഏറി വരുന്നു. ഇവ ഉണ്ടാവാതിരിക്കാന്‍ കൗണ്‍സലിങ്ങിലൂടെ സാധിക്കും. ഇന്നത്തെ യുവജനങ്ങളുടെ പെരുമാറ്റം പിറകേ വരുന്ന തലമുറ ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ അതാണ് മാതൃകയാക്കുയെന്ന കാര്യം ഓര്‍ക്കണമെന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന മന്ത്രിപറഞ്ഞു.
അഡ്വ. പി ടി എ റഹിം എം എല്‍ എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാരി വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി കെ സി മമ്മദ് കോയ എം എല്‍ എ നവകേരള മിഷന്‍ പ്രഖ്യാപനം നടത്തി. ബ്ലോക്ക് കാര്‍ഷിക അസിസ്റ്റന്റ് ഡയറക്ടറെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദരിച്ചു.  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനോല്‍സവത്തില്‍  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഹസീന, ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവല്‍സലന്‍, ജില്ലാ പഞ്ചായത്തംഗം ഭാനുമതി കക്കാട്ട്, ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലത്തൊടി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി ജി വിനീഷ്, പി റംല, ദിനേശ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സതീദേവി ടീച്ചര്‍ ഡോ. ആര്‍ പ്രകാശ് കുമാര്‍, കവിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍, ഒളവണ്ണ ഗ്രാമപ്പഞ്ചായത്തംഗം പി ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക