|    Mar 28 Tue, 2017 3:47 pm
FLASH NEWS

200 കോടി രൂപ വില വരുന്ന പാമ്പിന്‍ വിഷം പിടികൂടി

Published : 16th October 2016 | Posted By: Navas Ali kn

അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപയോളം വിലവരുന്ന പാമ്പിന്‍ വിഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നാണ് സീല്‍ ചെയ്ത അഞ്ച് ഗ്ലാസുകളിലായി സൂക്ഷിച്ചിരുന്ന വിഷം പിടികൂടിയത്. പാമ്പിന്‍ വിഷമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി
ഹൈദരാബാദിലെ ലാബില്‍ പരിശോധിക്കും. വിഷം ഫ്രാന്‍സില്‍ നിന്ന് ശേഖരിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിച്ചതാകാമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ ഫോറസ്റ്റ് ഓഫീസര്‍ സഞ്ജയ് ദത്ത പറഞ്ഞു. ആവശ്യക്കാരെന്ന വ്യാജേനയെത്തിയ അന്വേഷണ സംഘം സിലിഗുരിയിലെ ഹോട്ടലില്‍ സൂക്ഷിച്ചിരിക്കുന്ന വിഷം പിടിച്ചെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു.
നേപ്പാളില്‍ നിന്നുള്ള വ്യാപാരികളായി വേഷം മാറിയാണ് അന്വേഷണ സംഘം പ്രതികള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പാമ്പിന്‍ വിഷം വേട്ടയാണ് ഇത്. ചൈനയിലെ പരമ്പരാഗത ചികിത്സയുമായി ബന്ധപ്പെട്ട് പാമ്പിന്‍ വിഷത്തിന് ആവശ്യക്കാരേറെയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day