|    Mar 29 Wed, 2017 4:43 pm
FLASH NEWS

200 കോടിയുടെ നികുതി വെട്ടിപ്പ്: മാണിക്കെതിരേ എഫ്‌ഐആര്‍

Published : 31st August 2016 | Posted By: Navas Ali kn

MANI

കോഴി വ്യാപാരികള്‍ക്കും ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാക്കള്‍ക്കും വേണ്ടി 200 കോടിയുടെ നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതിന് മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാണിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രന്‍, ആറ് കോഴി വ്യാപാരികള്‍, ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തു നിര്‍മാതാക്കള്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമുള്ള ത്വരിതപരിശോധനയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച പ്രഥമവിവര റിപോര്‍ട്ട് വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day