200 അടിയിലധികം താഴ്ചയുള്ള കുഴല്‍ക്കിണറുകള്‍ നിരോധിച്ചു

മുംബൈ: ജലക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയില്‍ 200 അടിയിലധികം താഴ്ചയുള്ള കുഴല്‍ക്കിണര്‍ നിര്‍മാണം സര്‍ക്കാര്‍ നിരോധിച്ചു. നിയമലംഘനം നടത്തുന്നവര്‍ തടവും പിഴയുമടക്കം ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് ജലവകുപ്പ് മന്ത്രി ബബന്റാവു ലോനികര്‍ പറഞ്ഞു. നിയമം ശക്തമായി നടപ്പാക്കുമെന്നും ഇത് വരള്‍ച്ച വ്യാപിക്കല്‍ തടയുമെന്നുമാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ 4356 ടാങ്കുകള്‍ ജലവിതരണം നടത്തുന്നുണ്ട്. 750 കോടി ഇതിനായി വകയിരുത്തിയിട്ടുണ്ട്. പഴയ പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കാനും ചോര്‍ച്ച അടയ്ക്കാനും മറ്റുമായി ചെലവഴിക്കാനുള്ള ഈ തുകയില്‍ 500 കോടി ജില്ലാ കലക്ടര്‍ക്കു നല്‍കിയതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it