200 മയക്കുമരുന്ന് ആംപ്യൂളുമായി യുവാവ് അറസ്റ്റില്‍

കൊച്ചി: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്ന് മയക്കുമരുന്ന് ആംപ്യൂളുകള്‍ വാങ്ങി എറണാകുളത്ത് ആലുവ, പറവൂര്‍, ഞാറയ്ക്കല്‍ ഭാഗങ്ങളിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തിവന്ന യുവാവ് അറസ്്റ്റില്‍. ആലുവ യുസി കോളജ് മില്ലുംപടി കാരായിക്കുടത്ത് വീട്ടില്‍ അനൂപി (30)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 200 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ പിടിച്ചെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാന്‍സര്‍ രോഗികള്‍ക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ആംപ്യൂളുകള്‍ വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്നായി വിതരണം ചെയ്യുന്നയാളാണ് അനൂപ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഇയാളെ പിടിക്കാനായത്. കുറേ നാളുകള്‍ക്കു ശേഷമാണ് ഇത്രയുമധികം ആംപ്യൂളുകള്‍ പിടിച്ചെടുക്കുന്നത്. അന്വേഷണ സംഘത്തില്‍ എക്‌സൈസ് സിഐ കെ കെ അനില്‍കുമാറിനോടൊപ്പം എക്‌സൈസ് കമ്മീഷണറുടെ ഷാഡോ ടീമംഗം പ്രിവന്റീവ് ഓഫിസര്‍ വി എ ജബ്ബാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ പി സുധീപ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എ എസ് ജയന്‍, എം എ കെ ഫൈസല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി എക്‌സ് റൂബന്‍, എന്‍ പി ബിജു, രഞ്ജു എല്‍ദോ തോമസ്, എന്‍ ഡി ടോമി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it