thrissur local

200 ഏക്കറിലെ നെല്ല് ഉണങ്ങി നശിക്കുന്നു:കര്‍ഷകര്‍ ദുരിതത്തില്‍

ചാലക്കുടി: പാകമായ നെല്ല് കൊയ്യാന്‍ സംവിധാനമില്ലാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ദുരിതത്തില്‍. കുലയിടം-കൊരട്ടിച്ചാല്‍ പാടശേഖരത്താണ് കൊയ്യാന്‍ സംവിധാനമില്ലാതെ നെല്ല് നശിക്കുന്നത്. കാടുകുറ്റി പഞ്ചായത്തില്‍ വാങ്ങിയ കൊയ്ത്തുയന്ത്രം ഉപയോഗിക്കാനാകാത്തതാണ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. കര്‍ഷകരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പഞ്ചായത്ത് വാങ്ങിയ കൊയ്ത്തു യന്ത്രം വാങ്ങിയെങ്കിലും അറ്റകുറ്റ പണികള്‍ നടത്താത്തിനെ തുടര്‍ന്ന് ഉപയോഗശ്യൂന്യമായി മാറി. സ്വകാര്യ വ്യക്തികളുടെ കൊയ്ത്തു യന്ത്രങ്ങളെ ആശ്രയിച്ചാണ് ഇപ്പോള്‍ ഈ പാടശേഖരത്ത് കൊയ്ത്ത് നടത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കൊയ്ത്തു യന്ത്രങ്ങളും ഇവിടെ എത്തിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കൊയ്ത്തിന്റെ സീസന്‍ ആരംഭിച്ചതിനാല്‍ യന്ത്രം കിട്ടാനുമില്ല. കൊയ്ത്ത് സമയം കഴിഞ്ഞിട്ടും കൊയ്യാനാകാതെ ഇരുനൂറോളം ഏക്കര്‍ സ്ഥലത്തെ കൃഷി ഉണങ്ങി നശിച്ചിട്ടുണ്ട്. മണിക്കൂറിന് 2500രൂപ നിരക്കിലാണ് ഇവിടെ കര്‍ഷകര്‍ യന്ത്രം വാടകക്ക് എടുക്കുന്നത്. കൊയ്ത്ത് യന്ത്രം ഇല്ലാത്തതിനെ തുടര്‍ന്ന് കൃഷി നശിച്ചാല്‍ ഇവിടത്തെ കര്‍ഷകര്‍ കടക്കെണിയിലാകും.
Next Story

RELATED STORIES

Share it