|    Jan 19 Thu, 2017 6:33 pm
FLASH NEWS

200ഓളം മോഷണ കേസുകളില്‍ പ്രതിയാണെന്ന് ആട് ആന്റണി

Published : 1st July 2016 | Posted By: SMR

കൊല്ലം: 2011ന് ശേഷം കേരളത്തിലെത്തിയിട്ടില്ലെന്ന് ആട് ആന്റണി. പാരിപ്പള്ളി പോലിസ് സ്റ്റേഷന്‍ ഡ്രൈവര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ വേളയില്‍ കോടതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇരൂനൂറോളം മോഷണകേസിലെ പ്രതിയാണെന്നും 2011 ല്‍ ഏറ്റുമാനൂര്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം വിട്ടു പോയി. പിന്നീട് ഒരിക്കലും കേരളത്തിലേക്ക് വന്നില്ല. 2015 ഒക്ടോബര്‍ 10 ന് കോയമ്പത്തൂരില്‍ നിന്ന് പിടികൂടി പാലക്കാട് ചിറ്റൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് പരവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കൈമാറി. കൊലപാതക കേസില്‍ നിരപരാധിയാണെന്നും ആന്റണി മൊഴി നല്‍കി.
അതേസമയം, കോടതിയുടെ മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ലെന്നായിരുന്നു ആട് ആന്റണിയുടെ മറുപടി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി പ്രതിയോട് വിശദീകരണം തേടി.
ഒന്ന് മുതല്‍ 30 വരെ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 151 ചോദ്യങ്ങളായിട്ടാണ് പ്രതിയില്‍ നിന്ന് കോടതി വിശദീകരണം തേടിയത്. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, കളവാണ് എന്ന ഉത്തരമാണ് ആന്റണി നല്‍കിയത്. പബ്ലക് പ്രോസിക്യൂട്ടറായി ജി മോഹന്‍രാജും പ്രതിഭാഗത്തിനു വേണ്ടി ബി എന്‍ ഹസ്‌കറും കോടതിയില്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക