|    May 23 Tue, 2017 11:02 am
FLASH NEWS

200ഓളം പേര്‍ രാജിക്കൊരുങ്ങുന്നു; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

Published : 8th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ഇതിന്റെ ഭാഗമായി ജില്ലയിലെ 200ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ ചേരാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ നേതാവ് ഫ്രാന്‍സിസ് ജോര്‍ജിന് പാര്‍ട്ടിയെ നയിക്കാനുള്ള പാടവമില്ല. ചെയര്‍മാന്‍ എന്ന നിലയില്‍ കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഇക്കാരണങ്ങളാലാണ് പാര്‍ട്ടി വിട്ട് സ്‌കറിയ തോമസ് വിഭാഗത്തില്‍ ചേരാന്‍ തീരുമാനിച്ചത്. വയനാട്ടിലെ പിളര്‍പ്പിന് ശേഷം മറ്റ് ജില്ലകളില്‍ ഉടന്‍ പിളര്‍പ്പുണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു. സ്‌കറിയ തോമസ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ്സിന്റെ ജന്മദിനമായ നാളെ തൃശൂരില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വച്ച് അംഗത്വം സ്വീകരിച്ച് ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ജില്ലാ കമ്മിറ്റി അംഗം പോള്‍ ചെറുകാട്ടൂര്‍, സണ്ണി മാത്യു, വിനോദ് ഐസക്, എ പി സ്വാമിനാഥന്‍, ഹെലന്‍ ജോസ്, ഉഷ കല്‍പ്പറ്റ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day