|    Oct 24 Tue, 2017 1:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

200ഓളം താലിബാന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 13th October 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെ കുന്ദൂസ് പ്രവിശ്യ താലിബാനില്‍ നിന്നും അഫ്ഗാന്‍ സൈനികര്‍ തിരിച്ചുപിടിച്ചു. ഏറ്റുമുട്ടലിനിടെ 200ഓളം താലിബാന്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു. എല്ലാ നഗരങ്ങളും ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ മൂന്നിനാണ് കുന്ദൂസിന്റെ ഏതാനും ഭാഗങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തത്. 300ഓളം താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. 20ലധികം സൈനികര്‍ കൊല്ലപ്പെടുകയും 45ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക