200ലധികം ജനപ്രതിനിധികള്‍ പാന്‍ വിവരങ്ങള്‍ നല്‍കിയില്ല

ന്യൂഡല്‍ഹി: രാജ്യത്തെ പാര്‍ലമെന്റംഗങ്ങളും 199 സംസ്ഥാന നിയമസഭാംഗങ്ങളും തിരഞ്ഞെടുപ്പു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നു റിപോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, നാഷനല്‍ ഇലക്ഷന്‍ വാച്ച് എന്നീ സംഘടനകള്‍ 542 ലോക്‌സഭാംഗങ്ങളുടെയും 4,086 സംസ്ഥാന നിയമസഭാംഗങ്ങളുടെയും പാര്‍കാര്‍ഡ് വിവരങ്ങള്‍ പരിശോധിച്ചു തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
പാര്‍ലമെന്റ് സംസ്ഥാന നിയമസഭകളിലേക്കു മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫിസര്‍ക്കു മുമ്പാകെ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ പാന്‍കാര്‍ഡ് വിശദാംശങ്ങളും സമര്‍പ്പിക്കേണ്ടതാണ്. പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ വെളിപ്പെടുത്താത്ത ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ബിജെപി 42 എംഎല്‍എമാര്‍, സിപിഐ(എം) 25 എംഎല്‍എമാര്‍ എന്നിങ്ങനെ പോവുന്നു ക്രമം. സംസ്ഥാനാടിസ്ഥാനത്തില്‍ പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ വെളിപ്പെടുത്താത്ത ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ളത് കേരളത്തിലാണ്. 33 പേര്‍. മിസോറാമില്‍ 28ഉം മധ്യപ്രദേശില്‍ 19ഉം എംഎല്‍എമാരാണുള്ളതെന്ന് എഡിആര്‍ റിപോര്‍ട്ടില്‍ പറയുന്നു. 40 അംഗങ്ങളുള്ള മിസോറാം സംസ്ഥാന നിയമസഭയില്‍ 28 എംഎല്‍എമാരും പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
ഏറ്റവും കൂടുതല്‍ തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പാന്‍കാര്‍ഡ് വിശദാംശങ്ങളില്‍ വൈരുധ്യം കാണപ്പെടുന്ന എംഎല്‍എമാര്‍ (18) ബിജെപിയില്‍ നിന്നുള്ളവരാണ്. തുടര്‍ന്ന് കോണ്‍ഗ്രസ് ഒമ്പത് ജെഡി(യു) മൂന്ന് എന്നീ ക്രമത്തിലാണുള്ളത്.

Next Story

RELATED STORIES

Share it