20.5 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോട്ടക്കല്‍: 20.5 കിലോ കഞ്ചാവുമായി രണ്ട് ആന്ധ്രപ്രദേശ് സ്വദേശികള്‍ കോട്ടക്കലില്‍ പിടിയില്‍. വൈകീട്ട് കോട്ടക്കല്‍ മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് ഇവര്‍ കുറ്റിപ്പുറം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. വിശാഖപട്ടണം ചിന്താപള്ളി ശിവരാമകൃഷ്ണന്‍ മള്ള (32), സതീഷ് പുട്ടടി (32) എന്നിവരെയാണ് കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജെ റോയിയും സംഘവും പിടികൂടിയത്.
ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിച്ച കഞ്ചാവ് ചില്ലറവില്‍പനക്കായാണ് കോട്ടക്കലിലേക്കു കൊണ്ടുവന്നതെന്ന് ഇവര്‍ പറയുന്നു.പ്രതികളെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കും. അസിസ്റ്റന്റ്ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫിസര്‍ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, ബാബുരാജ്, സുരേഷ് ബാബു, ഹംസ, സതീഷ്, ശൈലേന്ദ്രന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it