|    Jan 24 Tue, 2017 4:46 am
Home   >  Pravasi  >  Gulf  >  

20 സ്വകാര്യ ക്ലിനിക്കുകള്‍ എംഎംആര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും

Published : 18th October 2016 | Posted By: SMR

ദോഹ: ആരോഗ്യ മന്ത്രാലയം നടത്തുന്ന വാക്‌സിനേഷന്‍ കാംപയ്‌നില്‍ സൗജന്യമായി കുത്തിവയ്പ്പ് ലഭിക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. അ ഞ്ചാം പനി വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് നവംബര്‍ 14 വരെ നീളുന്ന ഒരു മാസത്തെ എംഎംആര്‍ വാക്‌സിനേഷന്‍ കാംപയ്ന്‍ മന്ത്രാലയം പ്രഖ്യാപിച്ചത്.
ഒരു വയസ്സ് മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കുന്നത്. സ്‌കൂളുകള്‍ക്കു പുറമേ 20 സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി സൗജന്യ കുത്തിവയ്പ്പ് ലഭ്യമാവുമെന്ന് മന്ത്രാലയം അറിയിച്ചു.
എല്ലാ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും രാവിലെയും വൈകുന്നേരവും എംഎംആര്‍  കുത്തിവയ്പ്പ് ലഭിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഇമ്യൂണൈസേഷന്‍ ക്ലിനിക്കിലും വാക്‌സിനേഷന്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ കുഞ്ഞുങ്ങള്‍ക്ക് 12ാം മാസത്തിലും 18ാം മാസത്തിലുമാണ് സാധാരണ എംഎംആര്‍ വാക്‌സിന്‍ നല്‍കാറുള്ളത്. എന്നാല്‍ പല രാജ്യങ്ങളിലും പകര്‍ച്ച വ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൂന്നാമതൊരു ഡോസ് കൂടി നല്‍കുന്നുണ്ട്. എന്നാല്‍, ഖത്തറിലെ ചില രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന തെറ്റായ പ്രചരണമാണ് ഇതിന് കാരണം. അധിക ഡോസ് നല്‍കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആശങ്ക. എന്നാല്‍, എംഎംആര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
പുറം രാജ്യത്ത് നിന്ന് ധാരാളം പേര്‍ വരുന്നതിനാലും കുട്ടികള്‍ക്ക് പൂര്‍ണമായും കുത്തിവയ്പ്പ് നല്‍കാത്തതിനാ ലും ഖത്തറില്‍ ഇപ്പോഴും അഞ്ചാംപനി പകര്‍ച്ചവ്യാധി സാ ധ്യത നിലനില്‍ക്കുന്നുണ്ടെന്ന് നേരത്തേ അല്‍തദാവി ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ഡോ. റെനു ആര്യ പറഞ്ഞു. അധിക ഡോസ് എംഎംആര്‍ നല്‍കുന്നത് പ്രതിരോധം കൂട്ടാന്‍ ഉപകരിക്കുമെന്നും ഇത് ഒരു തരത്തിലും ദോഷകരമല്ലെന്നും അവര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക