|    Jan 23 Mon, 2017 10:18 am
FLASH NEWS

20 വര്‍ഷത്തിനുശേഷം അരുന്ധതി റോയ് നോവല്‍ എഴുതുന്നു

Published : 5th October 2016 | Posted By: SMR

arundhathi-rai

ലണ്ടന്‍: ബുക്കര്‍ പുരസ്‌കാരം നേടിയ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എന്ന നോവലിനു ശേഷം അരുന്ധതി റോയ് വീണ്ടും നോവലെഴുതുന്നു. ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന പേരിലുള്ള പുതിയ നോവല്‍ 2017ല്‍ പുറത്തിറങ്ങും. ഹാമിഷ് ഹാമില്‍ട്ടണ്‍ യുകെയും പെന്‍ഗ്വിന്‍ ഇന്ത്യയുമാണ് പ്രസാധകര്‍. 1997ലാണ് അരുന്ധതിക്ക് ബുക്കര്‍ പ്രൈസ് ലഭിച്ചത്.
യുഎസിന്റെ ഇറാഖ്-അഫ്ഗാന്‍ അധിനിവേശം മുതല്‍ ഇന്ത്യയുടെ ആണവപരീക്ഷണത്തെ അപലപിക്കുന്നതുള്‍പ്പെടെയുള്ളവ അരുന്ധതിയുടെ എഴുത്തിലെ വിഷയങ്ങളായിരുന്നു. ഉന്മാദിനികളായ ആത്മാക്കളെക്കുറിച്ചും താന്‍ പ്രസാധകരെ കണ്ടെത്തിയ വിവരവും അരുന്ധതി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടാമത്തെ നോവല്‍ എഴുതുന്നതിന് ബുക്കര്‍ പ്രൈസ് ജേതാവായ സുഹൃത്ത് ജോണ്‍ ബെര്‍ഗെര്‍ നല്‍കിയ പ്രചോദനത്തെക്കുറിച്ച് അവര്‍ 2011ല്‍ ഇന്‍ഡിപെന്‍ഡന്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യയിലെ മാവോവാദികളെക്കുറിച്ചുള്ള അന്വേഷണത്തിനായി സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ എഴുത്തു മാറ്റിവയ്ക്കുകയായിരുന്നു. അവിശ്വസനീയമായതെന്നാണ് അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തെപ്പറ്റി പ്രസാധകര്‍ അഭിപ്രായപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക