|    Jul 28 Fri, 2017 2:25 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

20 വര്‍ഷത്തിനകം അര്‍ബുദം 70 ശതമാനം വര്‍ദ്ധിക്കുമെന്ന്

Published : 21st October 2016 | Posted By: G.A.G

cancer

ദുബയ് : അടുത്ത 20 വര്‍ഷത്തിനകം അര്‍ബുദ രോഗങ്ങള്‍ 70 ശതമാനം വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണക്ക് കൂട്ടുന്നതായി ദുബയ് ഹെല്‍ത്ത് അഥോറിറ്റിയുടെ പ്രാഥമിക ആരോഗ്യ വിഭാഗം സി.ഇ.ഒ. ഡോ.മനാല്‍ ഒമ്രാന്‍ തര്‍യാം പറഞ്ഞു. ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡ് ഫൊര്‍ മെഡിക്കല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന എട്ടാമത് യു.എ.ഇ. കേന്‍സര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടാന്‍ കാരണമാകുന്നത് ക്യാന്‍സര്‍ രോഗമാണ്. ലോകത്തില്‍ ഓരോ വര്‍ഷവും 140 ലക്ഷം പേര്‍ക്ക് രോഗം കണ്ടെത്തുമ്പോള്‍ 82 ലക്ഷം പേരാണ് മരണപ്പെടുന്നത്. കുട്ടികള്‍ മുതല്‍ വൃദ്ധരെ പോലും ബാധിക്കുന്ന അര്‍ബുദ രോഗം വൈദ്യ ശാസ്ത്രത്തിനും ചികില്‍സക്കും തന്നെ വെല്ലുവിളി സൃഷ്ടിക്കുകയാണന്നും അവര്‍ പറഞ്ഞു.
അര്‍ബുദ രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനും ചികില്‍സക്കും ദുബയ് ഹെല്‍ത്ത് അഥോറിറ്റി ഗവേഷണത്തിനും മറ്റുമായി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വര്‍ഷം സ്തനം, ശ്വാസകോശം, വയറ്, കഴുത്ത്, രക്തം എന്നീ വിഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദ രോഗങ്ങളെ കുറിച്ചായിരിക്കും ചര്‍ച്ച ചെയ്യുകയെന്ന് സമ്മേളന സമിതി അദ്ധ്യക്ഷ ഡോ. ഷഹീന ദാവൂദ് പറഞ്ഞു. ദുബയ് ഹെല്‍ത്ത് അഥോറിറ്റിയും യൂണിയന്‍ ഫൊര്‍ ഇന്റര്‍നാഷണല്‍ കേന്‍സര്‍ കണ്‍ട്രോളും, ബ്രെസ്റ്റ് സര്‍ജറി ഇന്റര്‍നാഷണലും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക