|    Jul 23 Mon, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

20 വര്‍ഷം മുമ്പ് നടന്ന കൊല; ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ സത്യവിരുദ്ധമെന്ന് പോലിസ്‌

Published : 22nd September 2017 | Posted By: fsq

 

കോട്ടയം: 20 വര്‍ഷം മുമ്പ് അന്യസംസ്ഥാനത്തു നടന്ന കൊലപാതകത്തില്‍ ദൃക്‌സാക്ഷിയെന്നു വെളിപ്പെടുത്തിയയാളെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം സത്യവിരുദ്ധമാണെന്നു കണ്ടെത്തിയതായി പോലിസ് പറഞ്ഞു. വൈക്കം സ്വദേശി എം കെ സിബിയെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സിബിയുടേത് ഉള്‍പ്പെടെ പ്രദേശത്തെ പല വീട്ടമ്മമാരെയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്ന് ആരോപിച്ച് നിരവധി നാളുകളായി ഇയാളും കുടുംബവും പോലിസിനും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍,  ഇതിലൊന്നും നടപടിയുണ്ടായിരുന്നില്ല. മുമ്പ് ഈ റാക്കറ്റിന്റെയടക്കം കണ്ണിയായിരുന്ന സിബിയുടെ കുടുംബത്തിലെ ഒരു കുട്ടി ഇക്കഴിഞ്ഞ ജൂണില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് താന്‍ ഉള്‍െപ്പടെയുള്ള കണ്ണികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കോടതിയില്‍ ഏറ്റുപറയാന്‍ സിബി തയ്യാറെടുത്തത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി സത്യം വെളിപ്പെടുത്താനിരുന്ന ഇയാള്‍ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്താനാണ് ഇന്നലെ കോട്ടയം പ്രസ്‌ക്ലബ്ബിലെത്തിയത്. വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്നും സ്ത്രീകളെ വശത്താക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. എന്നാല്‍, പോലിസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സിബി പറഞ്ഞ സംഭവങ്ങള്‍ നടന്നിട്ടില്ലെന്നു കണ്ടെത്തിയതിനാല്‍ ഇയാളെ വിട്ടയക്കുമെന്ന് സിഐ നിര്‍മല്‍ ബോസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss