|    Jul 22 Sun, 2018 2:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

20 വര്‍ഷം നീണ്ട കാസിനി ദൗത്യം ഇന്ന് അവസാനിക്കും

Published : 15th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ കാസിനി പര്യവേക്ഷണ പേടകത്തിന്റെ  20 വര്‍ഷം നീണ്ട ദൗത്യം ഇന്ന് അവസാനിപ്പിക്കും. ശനിയുടെ അന്തരീക്ഷത്തിലേക്കു വീഴ്ത്തുന്നതോടെ  പേടകം കഷണങ്ങളായി ഗ്രഹത്തിനു ചുറ്റുമുള്ള വളയങ്ങള്‍ക്കിടയില്‍ ചിതറും. 1997 ലാണ് കാസിനി വിക്ഷേപിച്ചത്. ശതകോടിക്കണക്കിന് മൈലുകള്‍ താണ്ടി ഏഴുവര്‍ഷത്തിനുശേഷം 2004ല്‍ ശനിയുടെ ഉപരിതലത്തിലെത്തി. 13 വര്‍ഷം ഭ്രമണപഥത്തില്‍ ശനിയെ വലംവച്ച ശേഷമാണ് കാസിനിയുടെ ദൗത്യം അവസാനിക്കുന്നത്. പേടകത്തില്‍ ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ന് ബ്രിട്ടിഷ് സമയം ഉച്ചയ്ക്ക് 12.55ഓടെ കാസിനിയുമായുള്ള ആശയവിനിമയം അവസാനിക്കുമെന്നും സിഗ്‌നല്‍ നഷ്ടപ്പെട്ടു മിനിറ്റുകള്‍ക്കകം പേടകം ശനിയുടെ ഉപരിതലത്തിലേക്കു പതിക്കുമെന്നും നാസാ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ശനിയുടെ അന്തരീക്ഷത്തിലെ മേഘപാളികളില്‍നിന്ന് 930 മൈലോളം മുകളിലാണ് കാസിനിയുടെ ഭ്രമണപഥം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss