|    Mar 24 Fri, 2017 2:00 am
FLASH NEWS

20 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍

Published : 20th March 2017 | Posted By: fsq

 

പരപ്പനങ്ങാടി: റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് 20 ലക്ഷത്തി അറുപത്തൊന്നായിരം രൂപയുടെ കുഴല്‍പ്പണവുമായി യുവാവിനെ പോലിസ് പിടികൂടി. തിരൂരങ്ങാടി പാറക്കടവ് പറക്കോട്ടില്‍ വീട്ടില്‍ അബ്ദുള്‍ റഷീദി(35) നെയാണ് പരപ്പനങ്ങാടി എസ്‌ഐ ജിനേഷ്, ജൂനിയര്‍ എസ്‌ഐ ഷമീര്‍, അഡീഷനല്‍ എസ്‌ഐ മോഹന്‍ദാസ്, എഎസ് ഐ സുരേന്ദ്രന്‍, റസാഖ് എന്നിവരടങ്ങുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തു. രണ്ടായിരം രൂപയുടെ 1,030 പുതിയ നോട്ടുകളും 500 രൂപയുടെ രണ്ട് നോട്ടുകളുമാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു. വ്യത്യസ്തമായ കോഡുഭാഷകള്‍ ഉപയോഗിച്ചാണ് ഇയാള്‍ പണം വിതരണം ചെയ്തിരുന്നത്. ഇയാളുടെ കൈവശമുള്ള ആഞ്ചു രൂപയുടെ സീരിയല്‍ നമ്പര്‍ മുമ്പേ പറഞ്ഞുകൊടുത്ത് പണം വാങ്ങാന്‍ വരുന്നവര്‍ ക്യത്യമായി ഈ നമ്പറുമായി വന്നാല്‍ മാത്രം പണം നല്‍കുകയുള്ളൂ. കൊല്ലം ജില്ലയിലാണ് പ്രതി കൂടുതലായും കുഴല്‍പണം വിതരണം ചെയ്തിരുന്നത്. ആരും സംശയിക്കാതിരിക്കുന്നതിനായി ഇയാള്‍ ട്രെയിനിലെ ഓര്‍ഡിനറി ടിക്കറ്റ് എടുത്താണ് സാധാരണയായി യാത്ര ചെയ്യാറുള്ളത്. ഇയാള്‍ക്ക് ലഭ്യമായ പണത്തിന്റെ സ്‌ത്രോതസിനെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് പറഞ്ഞു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക