|    Mar 27 Mon, 2017 12:33 am
FLASH NEWS

20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

Published : 21st June 2016 | Posted By: SMR

ബംഗളുരു: ചരിത്രം സൃഷ്ടിച്ച് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ശൂന്യാകാശത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒ ഒരുക്കങ്ങള്‍ തുടങ്ങി. ബുധനാഴ്ച രാവിലെ 9.26നാണ് ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. രാജ്യസുരക്ഷയുടെ ഭാഗമായുള്ള ഭൗമ നിരീക്ഷണ കാര്‍ട്ടോസ്റ്റാറ്റ്-2 അടക്കമുള്ള ഉപഗ്രഹങ്ങളാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ സി-34 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്നത്. 24 മണിക്കൂറിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 9.26ന് ആരംഭിച്ചു. 2008ല്‍ 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചതാണ് ഇന്ത്യയുടെ റെക്കോഡ്. വിക്ഷേപിക്കുന്ന 20 ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 1,288 കി. ഗ്രാമാണെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു. യുഎസ്, കാനഡ, ജര്‍മനി, ഇന്തോനീസ്യ എന്നിവയുടെയും ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്നുള്ള രണ്ടു ഉപഗ്രഹങ്ങളും ഗൂഗ്‌ളിന്റെ ഉപഗ്രഹവും ഇക്കൂട്ടത്തിലുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക