thrissur local

20 വര്‍ഷത്തോളമായി തരിശായി കിടക്കുന്ന തിരുത്തിക്കാട് കിഴൂര്‍ പാടശേഖരം കതിരണിയും

കുന്നംകുളം: 20 വര്‍ഷത്തോളമായി തരിശായി കിടക്കുന്ന തിരുത്തിക്കാട് കിഴൂര്‍ പാടശേഖരം കതിരണിയും. ഇവിടെ നഗരസഭയുടെ നേതൃത്വത്തില്‍ കൃഷിയിറക്കുമെന്ന് ചെയര്‍പെര്‍സണ്‍ സീതാ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനകീയാസൂത്രണ പദ്ധതിയിയുടെ ഭാഗമായി കുന്നംകുളം, പോര്‍ക്കുളംവരെ വ്യാപിച്ചു കിടക്കുന്ന 200 എക്കര്‍ വരുന്ന തിരുത്തിക്കാട് കിഴൂര്‍ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ മുണ്ടകന്‍ കൃഷിയിറക്കാന്‍ തിരുമാനിച്ചു.
കൂടാതെ മേഖലയിലെ തോടിന്റെ ശോച്യാവസ്ഥക്കും മറ്റ് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി വ്യവസായ മന്ത്രി എ സി മൊയ്തീന്‍ 11 കോടി രൂപ അനുവദിക്കുകയും അതിനായുളള പദ്ധതി നടപ്പിലാക്കാനും തിരുമാനിച്ചിട്ടുണ്ട്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ചെയര്‍മാന്‍ പി ജി ജയപ്രകാശ്, കണ്‍വീനര്‍ കെ കെ നൗഫല്‍, ഖജാഞ്ചി കെ ദാസന്‍ എന്നവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, നഗരസഭ സ്ഥിരം സമതി അദ്ധ്യക്ഷരായ ഗീതാശശി, ഷാജി ആലിക്കല്‍, സെക്രട്ടറി കെ കെ മനോജ്, കൗണ്‍സിലര്‍മാരായ കെ എ അസീസ്, കെ ബി സലീം, ജയ്‌സിംഗ് കൃഷണന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it