Most popular

20 വര്‍ഷം മുമ്പ് മരിച്ച ശ്രീധരന്‍ വൈദ്യരുടെ കണ്ണുകള്‍ ഇന്നും ലോകം കാണുന്നു

20 വര്‍ഷം മുമ്പ് മരിച്ച ശ്രീധരന്‍ വൈദ്യരുടെ കണ്ണുകള്‍ ഇന്നും ലോകം കാണുന്നു
X
sreedharan vaidyerസുനില്‍ ഇലന്തൂര്‍

പത്തനംതിട്ട: ജില്ലയിലെ ആദ്യ അവയവദാതാവായ ചിറ്റാര്‍ ശ്രീധരന്‍ വൈദ്യരുടെ കണ്ണുകള്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷവും രണ്ടുപേരിലൂടെ ഇന്നും ലോകം കാണുന്നു. ആവശ്യത്തിനു നേത്രദാതാക്കളെ ലഭിക്കാത്തതിന്റെ പേരില്‍ ഇന്ത്യയില്‍ ഇന്നും ഒരുകോടിയില്‍പ്പരം ആളുകള്‍ അന്ധത അനുഭവിക്കുന്നു എന്ന കണക്ക് മനസ്സിലാക്കുമ്പോഴാണ് ശ്രീധരന്‍ വൈദ്യരുടെ നേത്രദാനത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയുക.
കരുനാഗപ്പള്ളി സ്വദേശിയായ ശ്രീധരന്‍ വൈദ്യന്‍ ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനും പൊതുപ്രവര്‍ത്തനത്തില്‍ ഏറെ തല്‍പ്പരനുമായിരുന്നു. ഏഴാംക്ലാസ് പൂര്‍ത്തിയാക്കിയിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കാതിരുന്നവര്‍ക്ക് ആര്‍ ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് അഞ്ചേക്കര്‍ സ്ഥലം പതിച്ചുനല്‍കുന്ന പതിവ് ഉണ്ടായിരുന്നു. ഇത്തരത്തില്‍ ചിറ്റാറില്‍ അഞ്ചേക്കര്‍ സ്ഥലം ലഭിച്ചതോടെ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. വിഷവൈദ്യത്തിലും ആയുര്‍വേദത്തിലും പണ്ഡിതനായിരുന്ന ശ്രീധരന്‍ വൈദ്യന്‍ പ്രതിഫലേച്ഛ കൂടാതെ പ്രദേശവാസികള്‍ക്കു ചികില്‍സനല്‍കി.
ജന്‍മനാ ഒരു കാലിനു സ്വാധീനക്കുറവ് ഉണ്ടായിരുന്ന അദ്ദേഹത്തെ ശ്രീനാരായണഗുരുവാണ് ശ്രീധരന്‍ എന്നു നാമകരണം ചെയ്തത്. 1995 സപ്തംബര്‍ 16ന് ഹൃദയസ്തംഭനം മൂലമാണ് വൈദ്യര്‍ മരിച്ചത്.  കവി കൂടിയായ ശ്രീധരന്‍ വൈദ്യന്‍, ശ്രീനാരായണ ഗുരുവിനെ പറ്റി എഴുതിയ കവിതകള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് പത്തനംതിട്ട കലക്ടറേറ്റില്‍ നിന്ന് ഡെപ്യൂട്ടി തഹസില്‍ദാരായി വിരമിച്ച മൂത്തമകന്‍ ചിറ്റാര്‍ മോഹനനും മകള്‍ ശ്രീദേവിക്കുഞ്ഞമ്മയും.
Next Story

RELATED STORIES

Share it