World

20 ലക്ഷം വോട്ട് അസാധു

കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയത് 20 ലക്ഷത്തോളം സമ്മതിദായകര്‍. വോട്ടെടുപ്പില്‍ പങ്കെടുത്ത 2.3 കോടി സമ്മതിദായകരുടെ 20 ശതമാനത്തോളം വരുമിത്. മല്‍സരിക്കാത്തവരുടെ പേരുകള്‍ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയാണ് ഇവര്‍ വോട്ട് അസാധുവാക്കിയത്. ലിവര്‍പൂള്‍ താരവും ഈജിപ്ത് സ്വദേശിയുമായ മുഹമ്മദ് സലാഹ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇത്തരത്തില്‍ രേഖപ്പെടുത്തി. സിസിയുടെ എതിര്‍ സ്ഥാനാര്‍ഥി മുസ്തഫ മൂസയ്ക്ക് ലഭിച്ച വോട്ടിനെക്കാള്‍ കൂടുതലാണ് സലാഹിന്റെ പേര് രേഖപ്പെടുത്തിയ അസാധു ബാലറ്റുകളുടെ എണ്ണം. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ശബ്ദത്തിന് ഇടം ലഭിച്ചില്ലെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പ് തിരഞ്ഞെടുപ്പാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it