20 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും കഞ്ചാവു വേട്ട. രണ്ടുപേര്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നു കടത്തിക്കൊണ്ടു വന്ന 20 കിലോ കഞ്ചാവുമായി രണ്ടു തമിഴ്‌നാട് സ്വദേശികളെ എക്‌സൈസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ എറണാകുളം മറൈന്‍ഡ്രൈവിലെ പേ ആന്റ് പാര്‍ക്കിന് സമീപം 10 കിലോ കഞ്ചാവ് ഏജന്റിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് തേനി ജില്ലയിലെ ഉത്തമപാളയം താലൂക്കില്‍ പെരുമാള്‍ തേവരുടെ മകന്‍ സുരേഷ് (38) ആണു പിടിയിലായത്.  എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നു ട്രെയിനിലും കഞ്ചാവു കടത്തിക്കൊണ്ടുവരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്ത് നിന്നു 10 കിലോ കഞ്ചാവുമായി തേനി ജില്ലയില്‍ പശുപൊന്‍ മുത്തുരാമലിംഗം തെരുവില്‍ സടയാണ്ടി തേവരുടെ മകന്‍ മാരിരാജനെ (31) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു പ്രതികളും ഇതിനു മുമ്പു കഞ്ചാവു കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്ന് അധികൃതര്‍ പറഞ്ഞു.
വിശാഖപട്ടണത്ത് നിന്നും ഈസ്റ്റ് ഗോദാവരിയില്‍ നിന്നുമാണ് ഇവര്‍ കേരളത്തിലേക്കു വില്‍പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നത്. തോട്ടത്തില്‍ വച്ചുതന്നെ ആധുനിക രീതിയില്‍ കഞ്ചാവ് ചതുരക്കട്ടക്കളാക്കി അമര്‍ത്തി ഗന്ധം പുറത്തുവരാത്ത വിധം പായ്ക്ക് ചെയ്യും. തുടര്‍ന്നു ട്രെയിനിലും ഓയില്‍ ടാങ്കറിനകത്തും ഒളിപ്പിച്ചു കേരളത്തില്‍ എത്തിച്ച ശേഷം ഏജന്റുമാര്‍ക്ക് ലാഭവിഹിതം എടുത്ത് കഞ്ചാവു വില്‍പന നടത്തുകയാണ് ചെയ്യുന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു.
Next Story

RELATED STORIES

Share it