Kerala

20ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

20ന് സ്റ്റേറ്റ് ബാങ്ക്  ജീവനക്കാര്‍  പണിമുടക്കും
X
sbt-finalതിരുവനന്തപുരം: അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ മാസം 20ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. എസ്എസ്ബിഇഎ, എഐബിഇഎ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ എസ്ബിടി, എസ്ബിഐയില്‍ ലയിപ്പിച്ച് ഇല്ലാതാക്കിയാല്‍ ഒട്ടേറെ ശാഖകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നു എഐബിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it