20കാരിയായ ഫലസ്തീനി ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍

ജറുസലേം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറെന്ന പദവി ഇനി 20കാരിയായ ഫലസ്തീനി പെണ്‍കുട്ടിക്ക്. ഇഖ്ബാല്‍ അല്‍ ആസാദ് എന്ന പെണ്‍കുട്ടി 14ാം വയസ്സിലാണ് വൈദ്യപഠനം ആരംഭിച്ചത്.
മാതാപിതാക്കള്‍ ലബ്‌നാനിലെത്തിയ ശേഷം ബെക്കാ താഴ്‌വരയിലെ ബാര്‍ ഏലിയാസ് എന്ന ചെറുഗ്രാമത്തിലാണ് ഇഖ്ബാല്‍ വളര്‍ന്നത്.
12ാംവയസ്സില്‍ ഇഖ്ബാല്‍ ഹൈസ്‌കൂള്‍ പഠനമുപേക്ഷിച്ചു. എന്നാല്‍, 13ാം വയസ്സോടെ ഖത്തറില്‍ വൈദ്യപഠനത്തിനായി സ്‌കോളര്‍ഷിപ്പ് നേടുകയും പഠനത്തിനായി കോര്‍നെല്‍ സര്‍വകലാശാലയുടെ ഖത്തര്‍ ശാഖയിലെത്തുകയും ചെയ്തു. 20ാം വയസ്സോടെ കോര്‍നെല്‍ സര്‍വകലാശാലയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായിരിക്കുകയാണ് ഇഖ്ബാല്‍. പ്രവൃത്തിമേഖലയില്‍ ഇഖ്ബാല്‍ പക്വത കൈവരിച്ചിരിക്കുകയാണെന്നു കോര്‍നെല്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. ഇമാദ് മക്കി പറഞ്ഞു.
ലബ്‌നാനിലെ ഫലസ്തീനി അഭയാര്‍ഥികള്‍ക്കു സൗജന്യ ചികില്‍സ ലഭ്യമാക്കുന്നതിനായി ക്ലിനിക്ക് ആരംഭിക്കുകയെന്നതാണ് ഇഖ്ബാലിന്റെ സ്വപ്‌നം. ഫലസ്തീനികള്‍ക്ക് ആരോഗ്യസംരക്ഷണം ലഭ്യമാവാത്തത് തന്നെ സ്പര്‍ശിച്ചതായി ഇഖ്ബാല്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it