|    Mar 24 Fri, 2017 9:52 am
FLASH NEWS

2.8 കോടി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കി

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ദ്രധനുസ്സ് ദൗത്യത്തിന് കീഴില്‍ 2016 ജൂലൈ 16 വരെ 2.8 കോടി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഫഗന്‍ സിങ് കുലസ്‌തേ രാജ്യസഭയില്‍ അറിയിച്ചു. ജപ്പാന്‍ ജ്വരം ബാധിച്ച 19 സംസ്ഥാനങ്ങളില്‍ 197 ജില്ലകളില്‍ ഇതിനുള്ള പ്രതിരോധ കുത്തിവയ്പ്പും നല്‍കിയിട്ടുണ്ട്. പെന്റാവാലന്റ് കുത്തിവയ്പ്പിന്റെ രൂപത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഹീമോഫിലസ് ഇന്‍ഫഌവന്‍സ ടൈപ്പ് ബി കുത്തിവയ്പ് നല്‍കുന്നുണ്ട്.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക