2.66 കോടിയുടെ കള്ളപ്പണം പിടിച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കള്ളപ്പണം തടയാന്‍ നടത്തിയ പരിശോധനയില്‍ 2.66 കോടി രൂപ പിടിച്ചെടുത്തു. ഇതോടെ ഇതുവരെ പിടിച്ചെടുത്ത ത് 22.99 കോടിയായി. വ്യാജമദ്യം തടയാന്‍ നടത്തിയ പരിശോധനയില്‍ 9905 ലിറ്റര്‍ മദ്യം പിടികൂടി. നേരത്തെ നടത്തിയ പരിശോധനയില്‍ 22,200ഓളം ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തിരുന്നു. റവന്യൂ, എക്‌സൈസ്, പോലിസ്, ആദായ നികുതി വകുപ്പുകള്‍ ഒറ്റയ്ക്കും സംയുക്തവുമായും നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it