|    Mar 17 Sat, 2018 12:12 pm

2.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച മല്‍സ്യ മാര്‍ക്കറ്റ് നോക്കു കുത്തി

Published : 1st November 2016 | Posted By: SMR

കാസര്‍കോട്: തീരദേശ വികസന കോര്‍പറേഷന്‍ നഗരസഭക്ക് 2.50 കോടി രൂപ ചെലവില്‍ നിര്‍മിച്ചുനല്‍കിയ ആധുനിക മല്‍സ്യ മാര്‍ക്കറ്റ് നോക്കുകുത്തിയായി. മലിനജലം കെട്ടി കിടന്ന് പുഴുക്കള്‍ നിറഞ്ഞതോടെ ഇവിടെ മല്‍സ്യ വാങ്ങാനെത്തൂന്നവര്‍ ദുരിതത്തിലായി. അശാസ്ത്രീയമായ നിര്‍മാണം മൂലം മല്‍സ്യതൊഴിലാളികള്‍ വില്‍പന റോഡരികിലേക്ക് മാറ്റിയതോടെ മലിനജലം കെട്ടിക്കിടന്ന് പുഴുക്കളും കൊതുകുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യഥാസമയം ശുചീകരണം നടത്താത്തതാണ് മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായത്. രണ്ട് വര്‍ഷം മുമ്പാണ് ആധുനിക രീതിയില്‍ നിര്‍മിച്ച മല്‍സ്യവിപണന കേന്ദ്രം തുറന്ന് കൊടുത്തത്. 130 പേര്‍ക്ക് ഇരുന്ന് മല്‍സ്യവിപണനം ചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്. എന്നാല്‍ ഇരുന്ന് മല്‍സ്യം വിപണനം ചെയ്യാനാവാത്തതും മലിനജലം പുറത്തേക്ക് ഒഴുകി പോകാതെ തറയില്‍ കെട്ടി നില്‍ക്കുന്നതിനാല്‍ മല്‍സ്യം വില്‍ക്കാനാവാതെ തൊഴിലാളികള്‍ റോഡരികിലേക്ക്  പോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത് മല്‍സ്യം വാങ്ങാനെത്തുന്നവര്‍ക്കും ദുരിതം വി—തയ്ക്കുന്നു. കഴിഞ ദിവസം മല്‍സ്യം വാങ്ങാനെത്തിയവര്‍ മലിനജലത്തില്‍ പുഴുക്കള്‍ നിറഞ്ഞത് കണ്ട് തിരിച്ചുപോവുകയായിരുന്നു. ശബ്ദ ക്രമീകരണം ഏര്‍പ്പെടുത്താത്തത് മൂലം വിപണന കേന്ദ്രം ശബ്ദം കൊണ്ട് മുഖരിതമാണ്. പരസ്പരം സംസാരിക്കുന്നത് പോലും തിരിച്ചറിയുന്നില്ല. കെട്ടിടത്തിന് ഉയര കുറവ് കാരണം വേനലില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. മല്‍സ്യം സംസ്‌ക്കരിക്കാനാവത്തത് കാരണം അകത്ത്  ദുര്‍ഗന്ധം വമിക്കുന്നു. മാലിന്യ സംസ്‌ക്കരണ പ്ലാന്റും പ്രാവര്‍ത്തികമായിട്ടില്ല. വിപണന കേന്ദ്രത്തില്‍ നിന്നുള്ള മലിന ജലം ഒഴുകി പോകാന്‍ ഒാവുചാലില്ലാത്തത് മൂലം മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതോടെ ഇവിടെ മല്‍സ്യ വില്‍പ്പനയില്‍ ഏര്‍പ്പെട്ടവര്‍ക്കും പരിസരവാസികള്‍ക്കും തൊട്ടടുത്ത വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്്. ഇവര്‍ രോഗഭീതിയിലാണ്. പ്ല ാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. മല്‍സ്യതൊഴിലാളികള്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കിയാണ് കേന്ദ്രം നഗരസഭയ്ക്ക് കൈമാറിയതെന്നും എന്നാല്‍ നിര്‍മാണത്തില്‍ ചില അപാകതകള്‍ ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും തീരദേശ വികസന കോര്‍പറേപന്‍ ഡയറക്ടര്‍ അഡ്വ. യു എസ് ബാലന്‍ തേജസി നോട് പറഞ്ഞു. തളിപ്പറമ്പ് സ്വദേശിയായ ഒരാളാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ ആസൂത്രണമില്ലാതെ മല്‍സ്യ വിപണന കേന്ദ്രം നിര്‍മിച്ചത് നഗരസഭയ്ക്ക് എന്നും തലവേദനയാണെന്നും മലിനജലം ഒഴുകി പോകാന്‍ സംവിധാനം ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മലിനജലം ആഴ്ചയില്‍ രണ്ട് തവണ വെള്ളം ചീറ്റി ശുദ്ധീകരിച്ച് വരുന്നുണ്ടെന്നും നഗരസഭ സ്റ്റാന്റിറ്് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍റഹ്്മാന്‍ പറഞ്ഞു. രാത്രി കാല ശുചീകരണത്തിന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss