|    Mar 26 Sun, 2017 10:49 pm
FLASH NEWS

2.17 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Published : 16th July 2016 | Posted By: SMR

ആലത്തൂര്‍: ആലത്തൂരില്‍ വാഹന പരിശോധനയ്ക്കിടെ 2.17 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കേട് താമരശ്ശേരി പൂനൂര്‍ മുഹമ്മദാലി(44), പൂവന്‍ കണ്ണി നൗഫല്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒമ്പതോടെ ദേശീയപാത വാനൂരിനു സമീപം വാഹനപരിശോധയ്ക്കിടെയാണ് ഇവരെ പിടികൂടിയത്.
കോയമ്പത്തൂരില്‍ നിന്ന് താമരശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കുഴല്‍പ്പണമെന്ന് പോലിസ് പറഞ്ഞു. 1000 രൂപയുടെ 97 ലക്ഷവും 500 രൂപയുടെ ഒരു കോടി ഇരുപത് ലക്ഷം രൂപയുമാണ് ഇവര്‍ സഞ്ചരിച്ച ടൊയോട്ട കാറില്‍ നിന്ന് കണ്ടെത്തിയത്. കാറിന്റെ ഹാര്‍ഡ് ബ്രേക്കിനു സമീപം പ്രത്യേക രീതിയില്‍ തയ്യാറാക്കിയ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ പണം ആലത്തൂര്‍ എസ്ബിടി ബാങ്കിലാണ് എണ്ണി തിട്ടപ്പെടുത്തിയത്. ഇതില്‍ കള്ളനോട്ടും ഉള്‍പ്പെട്ടിരുന്നതായി ബാങ്കധികൃതര്‍ അറിയിച്ചു. 2,17,50,000 രൂപയാണ് ഇതിലുണ്ടായിരുന്നത്.
ഡിവൈഎസ്പി സി കെ രാമചന്ദ്രന്‍, എസ്‌ഐമാരായ സണ്ണി ജോയി, മോഹനന്‍, എഎസ്‌ഐ മാരായ വിജയന്‍, സുനില്‍കുമാര്‍, പ്രജിത്ത്, കൃഷ്ണദാസ്, ബാബു പോള്‍, വിമേഷ്, കുമാരഗുരു, ഡ്രൈവര്‍ അബു താഹിര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക