|    May 25 Thu, 2017 9:44 pm
FLASH NEWS

2.16 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കി

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്തൃ പട്ടിക ഡിജിറ്റല്‍വല്‍ക്കരിച്ചപ്പോള്‍ വ്യാജ റേഷന്‍കാര്‍ഡ് ഉടമകളെയും ഒന്നിലധികം കാര്‍ഡുകള്‍ ഉള്ളവരെയും അയോഗ്യരായവരെയും കണ്ടെത്തി ഒഴിവാക്കിയതായി കേന്ദ്ര പൊതുവിതരണ വകുപ്പ് സഹമന്ത്രി സി ആര്‍ ചൗധരി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും നല്‍കിയ കണക്കുകള്‍ പ്രകാരം 2016 ജൂലൈ 15 വരെ 2.16 കോടി വ്യാജറേഷന്‍ കാര്‍ഡുകള്‍ ഇത്തരത്തില്‍ ഒഴിവാക്കാന്‍ സാധിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ 81,34,91,135 ഗുണഭോക്താക്കളെയാണ് ഉയര്‍ന്ന സബ്‌സിഡിയില്‍ ഭക്ഷ്യധാന്യം നല്‍കുന്നതിനു കണ്ടെത്തേണ്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day