|    Jul 21 Sat, 2018 11:34 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

2 ലക്ഷത്തിലധികം കമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ 2.09 ലക്ഷത്തിലധികം കമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ റദ്ദാക്കി. കമ്പനികളുടെ രജിസ്റ്ററില്‍ നിന്ന് 2,09,032 സ്ഥാപനങ്ങളെ നീക്കിയതായും അവയുടെ ഡയറക്ടര്‍മാര്‍ക്കെതിരേ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടെ ഈ കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ക്കും വിലക്ക് വരും. കമ്പനി ചട്ടങ്ങള്‍പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരിലാണ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ കൂട്ടമായി ഒഴിവാക്കുന്നത്.  കടലാസുകമ്പനികള്‍ക്കെതിരായ (ഷെല്‍ കമ്പനികള്‍) നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടി. രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട കമ്പനികളുടെ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും അടിയന്തരമായി മരവിപ്പിക്കാന്‍ കേന്ദ്ര ധനകാര്യ വകുപ്പ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മുഖേന ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. നികുതി വെട്ടിപ്പും അന്യായമായ രീതിയില്‍ ധനസമാഹരണവും ഈ സ്ഥാപനങ്ങള്‍ നടത്തിയതായും വിശദീകരണം തേടിയപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ പറയുന്നു.രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ കമ്പനികളുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. രേഖകള്‍ ഹാജരാക്കി നിയമപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. കമ്പനികളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമത്തിലെ 248ാം വകുപ്പ് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി തുടരുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതാണ് ഈ നിയമം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss