2ജി സ്‌പെക്ട്രം അഴിമതിക്കേസ് നാള്‍വഴികള്‍

മെയ് 2007: എ രാജ ടെലികോം മന്ത്രിയായി ചുമതലയേറ്റു.ആഗസത് 2007: 2ജി സ്‌പെക്ട്രവും യുഎഎസ് ലൈസന്‍സുകളും അനുവദിക്കാന്‍ ടെലികോം മന്ത്രാലയം നടപടി തുടങ്ങുന്നു.ഒക്ടോബര്‍ ഒന്ന് 2007: 46 കമ്പനികളില്‍ നിന്ന് 575 അപേക്ഷകള്‍ ടെലികോം വകുപ്പിനു ലഭിച്ചു.നവംബര്‍ രണ്ട് 2007: ലൈസന്‍സ് വിതരണം ന്യായമായ രീതില്‍ വേണമെന്നും ലൈസന്‍സ് ഫീസ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു ടെലികോം മന്ത്രിക്കു പ്രധാനമന്ത്രിയുടെ കത്ത്. നവംബര്‍ 22 2007: നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയത്തിനു ധനമന്ത്രാലയത്തിന്റെ കത്ത്.ജനുവരി 10 2008: സ്‌പെക്ട്രം ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലേക്കു ടെലികോം മന്ത്രാലയത്തിന്റെ ചുവടുമാറ്റം. ഒക്ടോബര്‍ ഒന്നായിരുന്ന സമയപരിധി മുന്നോട്ടാക്കി സപ്തംബര്‍ 25 ആക്കി പുനര്‍ നിശ്ചയിച്ചു. ഇതേദിവസം (ജനുവരി 10) പകല്‍ മൂന്നരയ്ക്കും നാലരയ്ക്കുമിടയില്‍ അപേക്ഷ നല്‍കുന്നവര്‍ക്കു ലൈസന്‍സ് നല്‍കുമെന്നും പ്രഖ്യാപനം. 2009: ടെലികോം പരാതി അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ സിബിഐയെ ചുമതലപ്പെടുത്തി.ജൂലൈ ഒന്ന് 2009: അപേക്ഷ നല്‍കാനുള്ള സമയപരിധി മുന്നോട്ടാക്കിയതു ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒക്ടോബര്‍ 21 2009: ടെലികോം ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമെതിരേ സിബിഐ കേസെടുത്തു.ഒക്ടോബര്‍ 22 2009: ടെലികോം വകുപ്പില്‍ സിബിഐ റെയ്ഡ്.നവംബര്‍ 16 2009: കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുടെയും ഇടനിലക്കാരായ മറ്റുള്ളവരുടെയും വിവരങ്ങള്‍ തേടി സിബിഐ ആദായ നികുതി വകുപ്പിനെ സമീപിച്ചു.നവംബര്‍ 20 2009: കോര്‍പറേറ്റുകളും ഇടനിലക്കാരും ചേര്‍ന്നു ടെലികോം മന്ത്രാലയത്തിന്റെ നയങ്ങള്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ അട്ടിമറിച്ചെന്ന് ആദായ നികുതി വകുപ്പ് നല്‍കിയ രേഖകള്‍ തെളിവായി. മാര്‍ച്ച് 31 2010: ലൈസന്‍സ് നല്‍കിയ നടപടിക്രമങ്ങള്‍ സുതാര്യവും നീതിയുക്തവും അല്ലെന്നു സിഎജി റിപോര്‍ട്ടില്‍ പരാമര്‍ശം.മെയ് 6 2010: എ രാജയും നീരാറാഡിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ പുറത്തുവിട്ടു.സപ്തംബര്‍ 13 2010: 2ജി ടെലികോം ലൈസന്‍സുകള്‍ നല്‍കിയതില്‍ 70,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട മൂന്ന് ഹരജികളില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനും എ രാജയ്ക്കും നോട്ടീസയച്ചു.സപ്തംബര്‍ 24 2010: എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാന്‍ പ്രധാനമന്ത്രിയോടു നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു സുബ്രഹ്മണ്യന്‍ സ്വാമി സുപ്രിംകോടതിയില്‍ ഹരജി നല്‍കിഒക്ടോബര്‍ 2010: സിഎജി റിപോര്‍ട്ടില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു സുപ്രിംകോടതി. നവംബര്‍ 10 2010: 2ജി ഇടപാടില്‍ ഖജനാവിന് 1,76,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു സിഎജി കേന്ദ്രസര്‍ക്കാരിനു റിപോര്‍ട്ട് നല്‍കി.നവംബര്‍ 11 2010: സിഎജി റിപോര്‍ട്ട് ചോദ്യംചെയ്ത് ടെലികോം മന്ത്രാലയം സുപ്രിംകോടതിയില്‍. നവംബര്‍ 14 15, 2010: എ രാജ ടെലികോം മന്ത്രിപദം രാജിവച്ചു. ഫെബ്രുവരി 10 2011: എ രാജ അറസ്റ്റില്‍. ഏപ്രില്‍ 2 2011: സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു.ഏപ്രില്‍ 25 2011: സിബിഐ അഞ്ചുപേരെക്കൂടി പ്രതി ചേര്‍ത്ത് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.ഒക്ടോബര്‍ 23 2011: പ്രത്യേക ജഡ്ജി ഒപി സെയ്‌നി 17 പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി.നവംബര്‍ 11 2011: 2ജി കേസില്‍ വിചാരണ തുടങ്ങി.ഡിസംബര്‍ 9 2013: 2ജി അഴിമതിയെക്കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി സമിതി റിപോര്‍ട്ട് ലോക്‌സഭയില്‍ വച്ചു.ഏപ്രില്‍ 25 2013: 2ജി അഴിമതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എ രാജയ്ക്കും കനിമൊഴി—ക്കുമെതിരേ കുറ്റപത്രം നല്‍കി. മെയ് 5 2014: പ്രധാനമന്ത്രിയുമായി ചേര്‍ന്നാണു നടപടികള്‍ സ്വീകരിച്ചതെന്ന എ രാജയുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തി.ജൂണ്‍ 1 2015: 2ജി അഴിമതിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്ക് 200 കോടി രൂപ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍.ആഗസ്ത് 19 2015: എ രാജയ്‌ക്കെതിരേ സിബിഐ അനധികൃത സ്വത്ത് കേസെടുത്തു.നവംബര്‍ 3 2015: തനിക്കെതിരായ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന കനിമൊഴിയുടെ ഹരജി സുപ്രിംകോടതി തള്ളി.ഏപ്രില്‍ 19 2017: പ്രത്യേക കോടതിയില്‍ 2ജി കേസിന്റെ അന്തിമവാദം പൂര്‍ത്തിയായി.ഡിസംബര്‍ 21 2017: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി സിബിഐ പ്രത്യേക കോടതിയുടെ വിധി.
Next Story

RELATED STORIES

Share it