Flash News

1996ലെ വധശ്രമ കേസ്: പ്രവീണ്‍ തൊഗാഡിയക്കും 38 പേര്‍ക്കുമെതിരേ ജാമ്യമില്ലാ വാറണ്ട്

1996ലെ വധശ്രമ കേസ്: പ്രവീണ്‍ തൊഗാഡിയക്കും 38 പേര്‍ക്കുമെതിരേ ജാമ്യമില്ലാ വാറണ്ട്
X
അഹ്മദാബാദ്: 1996ലെ വധശ്രമ കേസില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കും മറ്റ് 38 പേര്‍ക്കുമെതിരേ അഹ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ദസ്‌ക്രോയിയിലെ സിറ്റിങ് എംഎല്‍എ ബാബു ജംനാദാസ് പട്ടേലും ഇവരില്‍ ഉള്‍പ്പെടും. ഈ മാസം 30ന് കോടതിയില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.



96മെയ് 20ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെ കേശുഭായ് പട്ടേലിന്റെ വിശ്വസ്തനും അന്നത്തെ മുതിര്‍ന്ന നേതാവുമായ ആത്മരാം പട്ടേലിനെയും മറ്റ് നേതാക്കളെയും ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും അദ്ദേഹം ജീവനു വേണ്ടി ഓടി രക്ഷപ്പെടുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.
നരന്‍പുര പോലിസ് സ്‌റ്റേഷനില്‍ ആത്മ രാം നല്‍കിയ പരാതിയില്‍ കൊലപാതക ശ്രമം,കലാപം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it