1994ലെ വിധി പുനപ്പരിശോധിക്കുന്നതില്‍ എതിര്‍പ്പുമായി ഹിന്ദു സംഘടനകള്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമക്ഷേത്ര ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച 1994ലെ വിധി വിശാല ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കക്ഷികള്‍ സമര്‍പ്പിച്ച ഹരജിക്കെതിരേ എതിര്‍പ്പുമായി ഹിന്ദു സംഘടനകള്‍.
മുസ്‌ലിംകള്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ പള്ളി അത്യാവശ്യമല്ലെന്ന വിധി വിശാല ബെഞ്ചിന് വിടണമെന്നാണ് കേസ് നടത്തിവന്ന എം സിദ്ദീഖിയുടെ അനന്തരാവകാശി എം ഇസ്മായില്‍ ഫാറൂഖി ഹരജിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ രാമ ജന്‍മഭൂമിയിലെ തീര്‍ത്ഥാടനവും ആരാധനയും ഹിന്ദുമതത്തിന്റെയും ആചാരത്തിന്റെയും പ്രധാന ഭാഗമാണെന്ന് ഹിന്ദു സംഘടനകള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളെ സംബന്ധിച്ച് ഇത് പവിത്രമായ സ്ഥലമാണെന്നും എന്നാല്‍ ബാബരി മസ്ജിദ് മുസ്‌ലിം സമൂഹത്തിന് പ്രത്യേക പ്രാധാന്യമുള്ള സ്ഥലമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരിടത്തേക്ക് പള്ളി മാറ്റി സ്ഥാപിച്ചാല്‍ അയോധ്യയിലെ മറ്റ് പള്ളികളെ പോലെ മുസ്്‌ലിംകള്‍ക്ക് നമസ്‌കാരവും മറ്റു മതാചാരങ്ങളും നിര്‍വഹിക്കുന്നതിനു വിശ്വാസപരമായി അവര്‍ പ്രശ്‌നമില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മസ്ജിദുകള്‍ക്ക് പ്രത്യേക പദവിയുണ്ടെന്നും ഇവയ്ക്ക് ഇസ്‌ലാമിക ആചാരങ്ങളുടെയും നമസ്‌കാരത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നുമുള്ള രാമജന്‍മഭൂമി തര്‍ക്കത്തിലെ എതിര്‍കക്ഷികളുടെ എതിര്‍ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളെയും അദ്ദേഹം എതിര്‍ത്തു.
വിശ്വാസവും നമസ്‌കാരവും അവരുടെ വിശ്വാസത്തിന്റെ പ്രധാനഭാഗമാണെങ്കിലും അയോധ്യയിലെ ഏത് മസ്ജിദില്‍വച്ചും ഇതു നിര്‍വഹിക്കാമെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it