1990ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിവച്ചതില്‍ ഹൃദയംഗമായ ദുഖമുണ്ട്: മുലായം സിങ് യാദവ്
Published : 25th January 2016 | Posted By: swapna en

ലക്നൗ: 1990ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിവച്ചതില്‍ ഹൃദയംഗമായ ദുഖമുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.കര്‍സേവകര്‍ക്ക് നേരെ വെടിവയ്പ്പ് നടത്താന്‍ ഉത്തരവിട്ടതില്‍ തനിക്ക് അതിയായ ദുഖമുണ്ട്. എന്നാല്‍ മതപരമായ സ്ഥലമായ ബാബരി പള്ളിയെ സംരക്ഷിക്കാന്‍ അത് വേണ്ടിയിരുന്നുവെന്ന് ഒരു പാര്‍ട്ടി പരിപാടിക്കിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മുലായം പറഞ്ഞു.
25 വര്‍ഷമായി സംഭവം നടന്നിട്ട്. വെടിവയ്പ്പില്‍ 16 പേര് കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍ പേര് കൊല്ലപ്പെടുമായിരുന്നു. സര്‍ക്കാരിന്റെ കാര്യക്ഷമായ ഇടപെടല്‍ അത് ഇല്ലാതാക്കി. ബാബരി രക്ഷിക്കാന്‍ വെടിവയ്പ്പ് നിര്‍ബന്ധമായിരുന്നു.-അദ്ദേഹം വ്യക്തമാക്കി. ഒരിക്കല്‍ ലോക്സഭയില്‍ അടല്‍ ബിഹാരി വാജ്പേയി ഈ വിഷയം ഉന്നയിച്ചപ്പോഴും താന്‍ ഈ മറുപടിയാണ് നല്‍കിയതെന്നും മുലായം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.