|    Dec 17 Sun, 2017 9:39 am
Home   >  News now   >  

1989 മുതല്‍ ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയത് 94,249 കശ്മീരികളെ

Published : 19th April 2016 | Posted By: sdq

kashmiris

ശ്രിനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം 1989 ജനുവരി മുതല്‍ കൊന്നൊടുക്കിയത് 94,249 നിരപരാധികളായ കശ്മീരികളെ. ഇതില്‍ 7038 പേരുടെത് കസ്റ്റഡി മരണങ്ങളാണ്. കശ്മീര്‍ മീഡിയ സര്‍വ്വീസിന്റെ റിസര്‍ച്ച് വിങ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇത്തരം കൊലപാതകങ്ങളിലൂടെ 22,806 സ്ത്രീകള്‍ വിധവകളാവുകയും 107,545 കുട്ടികള്‍ അനാഥരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇക്കാലയളവില്‍ 10,167 സ്ത്രീകള്‍ മാനഭംഗത്തിനിരയായി. 106050 വീടുകളും കെട്ടിടങ്ങളും കേടുപാടുകള്‍ വരുത്തി. 8000ല്‍ അധികം ആളുകളെ പോലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായിട്ടുണ്ട് ഇക്കാലയളവില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss