Flash News

1989 മുതല്‍ ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയത് 94,249 കശ്മീരികളെ

1989 മുതല്‍ ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയത് 94,249 കശ്മീരികളെ
X
kashmiris

ശ്രിനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം 1989 ജനുവരി മുതല്‍ കൊന്നൊടുക്കിയത് 94,249 നിരപരാധികളായ കശ്മീരികളെ. ഇതില്‍ 7038 പേരുടെത് കസ്റ്റഡി മരണങ്ങളാണ്. കശ്മീര്‍ മീഡിയ സര്‍വ്വീസിന്റെ റിസര്‍ച്ച് വിങ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇത്തരം കൊലപാതകങ്ങളിലൂടെ 22,806 സ്ത്രീകള്‍ വിധവകളാവുകയും 107,545 കുട്ടികള്‍ അനാഥരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇക്കാലയളവില്‍ 10,167 സ്ത്രീകള്‍ മാനഭംഗത്തിനിരയായി. 106050 വീടുകളും കെട്ടിടങ്ങളും കേടുപാടുകള്‍ വരുത്തി. 8000ല്‍ അധികം ആളുകളെ പോലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായിട്ടുണ്ട് ഇക്കാലയളവില്‍. [related]
Next Story

RELATED STORIES

Share it