|    Nov 15 Thu, 2018 8:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

1981ലെ വിമാനം റാഞ്ചിയ കേസിലെ പ്രതികളെ വെറുതെ വിട്ടു

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 1981ല്‍ എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി-ശ്രീനഗര്‍ വിമാനം റാഞ്ചി പാകിസ്താനില്‍ ഇറക്കിയ കേസിലെ പ്രതികളെ ഡല്‍ഹി കോടതി വെറുതെവിട്ടു. തജീന്ദര്‍ പാല്‍ സിങ്, സത്‌നാം സിങ് എന്നിവരെയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അജയ് പാണ്ടെ കുറ്റവിമുക്തരാക്കിയത്. 1981 സപ്തംബര്‍ 21ന് അമൃത്‌സര്‍ വഴി ന്യൂഡല്‍ഹിയില്‍ നിന്നു ശ്രീനഗറിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്ത് ലാഹോറില്‍ ഇറക്കിയെന്നാണു കേസ്. അറസ്റ്റിലായ ഇരുവരെയും പാകിസ്താന്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ശിക്ഷ പൂര്‍ത്തിയായതോടെ 2000ത്തില്‍ ഇരുവരെയും ഇന്ത്യയിലേക്കു നാടുകടത്തി. തുടര്‍ന്ന് കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹരജി സെഷന്‍ കോടതി തള്ളി.
സെഷന്‍ കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളുകയും കേസുമായി മുന്നോട്ടുപോവാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കുകയുമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss