1971ലെ യുദ്ധക്കുറ്റം: ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി

ധക്ക: 1971ലെ വിമോചനയുദ്ധവുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതരായ രണ്ട് പ്രതിപക്ഷനേതാക്കളെ ധക്ക സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവ് സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി, ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി അലി അഹ്‌സാന്‍ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് തൂക്കിലേറ്റിയത്.
വിധിക്കെതിരേ ഇരുവരും പ്രസിഡന്റ് അബ്ദുല്‍ ഹാമിദിന് നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. 2013ല്‍ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷ ഈ മാസാദ്യം സുപ്രിംകോടതി ശരിവച്ചിരുന്നു. മുസ്‌ലിംലീഗ് നേതാവും 1965ല്‍ പാകിസ്താനിലെ സ്പീക്കറുമായിരുന്ന ഫസലുല്‍ ഖാദര്‍ ചൗധരിയുടെ മൂത്തപുത്രനാണ് സലാഹുദ്ദീന്‍ ചൗധരി. ആറുതവണ എംപി ആയിരുന്നിട്ടുണ്ട്.
2001 മുതല്‍ 2006 വരെ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി സര്‍ക്കാരില്‍ സാമൂഹികക്ഷേമ മന്ത്രിയായിരുന്നു മുഹമ്മദ് മുജാഹിദ്.
Next Story

RELATED STORIES

Share it