|    Mar 30 Thu, 2017 10:26 am
FLASH NEWS

1961ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കും

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: 1961ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കുന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പിന്തുടരുന്നതുമൂലം ഭൂരിപക്ഷം ആശുപത്രികളിലും ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കും.
ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതു സംബന്ധിച്ച് പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സി ദിവാകരന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് നിയമനടപടികള്‍ വൈകുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day