Second edit

1944ന്റെ ഓര്‍മയ്ക്ക്

മെയ്മാസം ക്രൈമിയന്‍ താര്‍ത്താരികള്‍ക്ക് നടുക്കുന്ന ഓര്‍മകളാണു നല്‍കുക. 1944 മെയ് 18ന് ജോസഫ് സ്റ്റാലിന്‍ ഏതാണ്ട് രണ്ടുലക്ഷം താര്‍ത്താരികളെയാണ് അവരുടെ ജന്മനാട്ടില്‍ നിന്ന് ഉസ്ബക്കിസ്താനിലേക്കു നാടുകടത്തിയത്. താര്‍ത്താരികള്‍ ജര്‍മന്‍കാരുമായി സഹകരിച്ചു എന്ന വ്യാജ ആരോപണമുന്നയിച്ചായിരുന്നു സോവിയറ്റ് നേതാവ് കിഴക്കന്‍ യൂറോപ്പില്‍ വംശനശീകരണത്തിന്റെ ആദ്യാധ്യായം രചിക്കുന്നത്. 18 ദിവസത്തെ തീവണ്ടിയാത്രയ്ക്കിടയില്‍ 8,000 പേര്‍ ദാഹവും വിശപ്പും കാരണം മരണമടഞ്ഞു. മൃതദേഹങ്ങള്‍ ഗാര്‍ഡുമാര്‍ പുറത്തേക്കു വലിച്ചെറിയുകയായിരുന്നു.
2014ലാണ് റഷ്യ ക്രൈമിയന്‍ ഉപദ്വീപ് സ്വന്തമാക്കുന്നത്. പിന്നീട് കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്നെങ്കിലും ക്രൈമിയന്‍ താര്‍ത്താരികള്‍ക്ക് മോചനം ലഭിച്ചില്ല. ഗൊര്‍ബച്ചേവിന്റെ കാലത്ത് അവരില്‍ പലര്‍ക്കും തിരിച്ചുവരാന്‍ അനുമതി ലഭിച്ചെങ്കിലും പുതിയ റഷ്യന്‍ ഫെഡറേഷന്‍ വന്നശേഷവും അവസ്ഥയില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ലെന്നു താര്‍ത്താരി നേതാക്കള്‍ കരുതുന്നു. ക്രൈമിയ വീണ്ടും കൈയടക്കിയ പുടിന്‍ ഭരണം തങ്ങളെ പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. താര്‍ത്താരികളുടെ പൊതുസഭയായ മജ്‌ലിസ് ഭരണകൂടം നിരോധിച്ചു. പല നേതാക്കളും അപ്രത്യക്ഷരാവുന്നു. ഭീകരതയാരോപിച്ച പലരെയും ജയിലിലിട്ടിരിക്കുകയാണ്.
ഈയിടെ യൂറോവിഷന്‍ സംഗീതമല്‍സരത്തില്‍ ഉക്രെയ്‌നില്‍ നിന്നുള്ള താര്‍ത്താരി വംശജന്‍ ജമാല പാടിയ 1944 എന്ന ഗാനം ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് പുടിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it