|    Dec 3 Sat, 2016 10:04 am
FLASH NEWS
Home   >  Pravasi  >  Gulf  >  

193 കിലോ ഇറച്ചി പിടിച്ചെടുത്തു നശിപ്പിച്ചു

Published : 20th October 2016 | Posted By: SMR

ഖമീസ് മുഷൈത്ത്: വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച 193 കിലോഗ്രാം ഇറച്ചി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫ്രീസര്‍ ശുചിത്വരഹിതമായിരുന്നെ ന്നും കെട്ടിടത്തിന് ലൈസന്‍സ് ഇല്ലായിരുന്നെന്നും മുനിസിപ്പാലിറ്റി വക്താവ് പ്രഫസര്‍ ബദര്‍ ബിന്‍ സഈദ് അല്‍ ഖുവായിലിദ് ഖര്‍നി പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ ആരോഗ്യ ശുചിത്വ കാംപയിന്റെ ഭാഗമായാണ് പരിശോധന.
അനാരോഗ്യകരമായ സാഹചര്യത്തില്‍ മാംസം സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ക്രമക്കേട് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എമര്‍ജന്‍സി നമ്പറായ 940ലും മുനിസിപാലിറ്റിയുടെ വാട്ട്‌സ്ആപ് നമ്പറായ 05052202 70ലും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day