|    Dec 10 Sat, 2016 2:44 am
FLASH NEWS
Home   >  Pravasi  >  Gulf  >  

1910 മീറ്റര്‍ ഉയരത്തില്‍ നിന്നും വീണ യുവതിയെ രക്ഷപ്പെടുത്തി

Published : 1st November 2016 | Posted By: G.A.G

റാസല്‍ ഖൈമ: യു.എ.ഇ.യിലെ ഏറ്റവും ഉയര്‍ന്ന മലയും സമുദ്ര നിരപ്പില്‍ നിന്നും 1910 ഉയരവുമുള്ള ജെയ്ഷ് മല മുകളില്‍ നിന്നും വീണ യുവതിയെ റാസല്‍ ഖൈമ പോലീസും സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും കൂടി രക്ഷപ്പെടുത്തി. ചെരിഞ്ഞ പ്രദേശത്ത് കൂടി നടക്കുമ്പോള്‍ ഇവര്‍ തെന്നി വീഴുകയും ഇടക്കുള്ള പാറക്കെട്ടില്‍ കുടുങ്ങുകയുമായിരുന്നു. കാലിന്റെ എല്ല് പൊട്ടിയതിനെത്തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെലിക്കോപ്റ്ററിന്റെയും പര്‍വ്വതാരോഹകരുടെയും സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.  തണുപ്പ് കാലത്ത് ഐസ് രൂപാന്തരപ്പെടുന്ന ജെയ്ഷ് മലമുകളില്‍ നിരവധി വിനോദ സഞ്ചാരികളാണെത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 149 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day