|    Jul 25 Tue, 2017 8:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

191 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

Published : 14th July 2016 | Posted By: SMR

മുംബൈ: അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ഉള്‍പ്പെടെ 191 രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ആദായനികുതി റിട്ടേണും ഓഡിറ്റ് ചെയ്ത അക്കൗണ്ടുകളും സമര്‍പ്പിക്കാത്തതിനാലാണു നടപടി. റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഖോബ്രഗഡെ)യുടെ രജിസ്‌ട്രേഷനും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ എസ് സഹാറിയ അറിയിച്ചു. 359 രാഷ്ട്രീയകക്ഷികള്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 17 എണ്ണം അംഗീകൃത പാര്‍ട്ടികളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക